EBM News Malayalam

ലോകകപ്പ് മത്സരത്തില്‍ പാകിസ്താനു വീണ്ടും തോല്‍വി

1

ടോന്റണ്‍: ഇന്നലെ ടോന്റണില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ അവര്‍ 41 റണ്‍സിന് ഓസ്ട്രേലിയയോടു പാകിസ്താനു വീണ്ടും തോല്‍വി.

ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 45.4 ഓവറില്‍ 266 റണ്‍സ് നേടാനേ സാധിച്ചുള്ളു.  46 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസ്, 45 റണ്‍സ് നേടിയ വഹാബ് റിയാസ്, 40 റണ്‍സ് നേടിയ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്, 32 റണ്‍സ് നേടിയ ഹസന്‍ അലി എന്നിവരാണു പാകിസ്താന്റെ സ്‌കോറര്‍മാര്‍.

ഓവറില്‍ 307ന് എല്ലാവരും പുറത്തായി. വാര്‍ണര്‍ക്ക് പുറമെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (84) മികച്ച പ്രകടനം പുറത്തെടുത്തു. വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ വാര്‍ണറുടെ ആദ്യ സെഞ്ചുറിയാണിത്.

ഓപ്പണര്‍മാരായ ഫിഞ്ച്- വാര്‍ണര്‍ സഖ്യം 146 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീടെത്തിയ ആര്‍ക്കും മികച്ച കൂട്ടുക്കെട്ടുണ്ടാക്കാന്‍ സാധിച്ചില്ല. അതിന് കഴിഞ്ഞിരുന്നെങ്കില്‍ ഇതിലും മികച്ച സ്‌കോര്‍ നേടാന്‍ ഓസീസ് കഴിയുമായിരുന്നു.

111 പന്തില്‍ 11 ഫോറും ഒരു സിക്സും ഉള്‍പ്പെടെയാണ് വാര്‍ണര്‍ 107 റണ്‍സെടുത്തത്. വിലക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ആദ്യ സെഞ്ചുറിയാണിത്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഓസീസ് താരമാണ് ഡേവിഡ് വാര്‍ണര്‍.

 

 

 

Leave A Reply

Your email address will not be published.