EBM News Malayalam

പ്രതീക്ഷയുമായെത്തിയ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

ലണ്ടന്‍: ലോകകപ്പില്‍ കിരീട പ്രതീക്ഷയുമായെത്തിയ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്ക്. ആസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പേസര്‍ നാഥാന്‍ കോള്‍ട്ടര്‍ നില്ലിന്റെ ബൗണ്‍സര്‍ കൊണ്ടാണ് ധവാന്റെ ഇടത്തേ കൈയിലെ തള്ളവിരലിലിന് പരിക്കേറ്റത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ സ്‌കാനിംഗില്‍ ധവാന്റെ വിരലിന് നേരിയ പൊട്ടലുണ്ടെന്ന് വ്യക്തമായി. കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും വിശ്രമം ആവശ്യമാണ്. നാളെ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തിലും 16 ന് ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടത്തിലും ധവാന് കളിക്കാനാകില്ലെന്ന് ഉറപ്പാണ്. ധവാന്റെ അഭാവത്തില്‍ കെ.എല്‍. രാഹുല്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണറാകാനാണ് സാധ്യത.ഐ.സി.സി യുടെ ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കാഡുള്ള ധവാന്‍ കഴിഞ്ഞ മത്സരത്തില്‍ ആസ്‌ട്രേലിയക്കെതിരെ സെഞ്ചറിയുമായി ഇന്ത്യയുടെ വിജശില്പിയായിരുന്നു.പുരോഗതയില്ലെങ്കില്‍ മാത്രമേ പകരക്കാരനെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരമാനമെടുക്കൂ.

Comments
Loading...