EBM News Malayalam

ഇന്നു ന്യൂസിലന്‍ഡ്‌ ഇന്നിങ്‌സ് 46.1 ഓവറില്‍ നിന്നു പുനഃരാരംഭിക്കും

മാഞ്ചസ്റ്റര്‍: ഇന്നു ന്യൂസിലന്‍ഡ് ഇന്നിങ്സ് 46.1 ഓവറില്‍ നിന്നു പുനഃരാരംഭിക്കും. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്തുനില്‍ക്കെ മഴയെത്തുകയായിരുന്നു. തുടര്‍ന്ന് മത്സരം ഇന്നലത്തേക്ക് ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. മത്സരം 20 ഓവറെങ്കിലും ആക്കി ചുരുക്കി ഇന്നലെത്തന്നെ വിജയികളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഒഴിയാതെ നിന്ന മഴ ഇന്ത്യയെ രക്ഷിച്ചു.

ഗ്രൂപ്പ് തലത്തിലും ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം മഴകാരണം ഉപേക്ഷിച്ചിരുന്നു. ഇന്നലെ ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 10 ഓവറില്‍ വെറും 27 റണ്‍സ് മാത്രമായിരുന്നു കിവീസിനു നേടാനായത്. 51 പന്ത് നേരിട്ട് രണ്ടു ബൗണ്ടറികളുള്‍പ്പടെ 28 റണ്‍സ് നേടിയ നിക്കോള്‍സ് ക്ലീന്‍ ബൗള്‍ഡ്. ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക്ത്രൂ സമ്മാനിച്ചത്. ഒരു എല്‍ബി അപ്പീല്‍ ഡി.ആര്‍.എസിലൂടെ മറികടന്ന ടെയ്ലര്‍ ആറാമനായെത്തിയ ടോം ലതാമിനൊപ്പം ന്യൂസിലന്‍ഡ് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് മഴയെത്തിയത്.

Comments
Loading...