EBM News Malayalam

ലോകത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് ; ആകെ മരണം 3.43 ലക്ഷം

ദില്ലി: ലോകത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുമ്പോള്‍ ആകെ മരണം 3.43 ലക്ഷമായി. അമേരിക്കയില്‍ മാത്രം 98000 പേര്‍ മരിച്ചു. ന്യൂയോര്‍ക്കിലെ മരണനിരക്ക് കുറയുന്നു. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 16.6 ലക്ഷം കടന്നു.

റഷ്യയിലും ബ്രസീലിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷം കടന്നു. അതേസമയം ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.25 ലക്ഷം പിന്നിട്ടു. 6654 പേര്‍ക്ക് ഇന്നലെ രോഗം ബാധിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ 137 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 3720 ആയി. മഹാരാഷ്ട്രയില്‍ 2608 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ആകെ രോഗികളുടെ എണ്ണം 47,190 ആയി.

Comments are closed.