EBM News Malayalam

വനിതാ ഹോക്കി: ഇന്ത്യക്ക് തോല്‍വി

ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരേ ഇന്ത്യക്ക് തോല്‍വി. നിശ്ചിത സമയത്തു ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 3-1നാണ് അയര്‍ലന്‍ഡിന്‍റെ വിജയം.
ഷൂട്ടൗട്ടില്‍ അവസരങ്ങള്‍ പാഴാക്കിയ ഇന്ത്യ പരാജയം ചോദിച്ചു വാങ്ങുകയായിരുന്നു. ഷൂട്ടൗട്ടിലെ പരിചയക്കുറവാണ് ഇന്ത്യയ്ക്കു വിനയായത്. ലോകകപ്പ് ചരിത്രത്തില്‍ 40 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നത്.

Leave A Reply

Your email address will not be published.