EBM News Malayalam

മുക്കത്ത് അധ്യാപികയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : മുക്കത്ത് സ്വകാര്യ സ്‌കൂള്‍ അധ്യാപികയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 41 വയസ്സുള്ള ദീപ്തിയാണ് മരിച്ചത്. കാരശേരിയിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു സമീപത്ത് ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അധ്യാപികയായ ദീപ്തിയുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടത്. നാട്ടുകാരാണ് വിവരം പൊലിസിനെ അറിയിച്ചത്. ഡ്രൈവിങ് സീറ്റില്‍ സീറ്റ് ബെല്‍റ്റിട്ട് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാറിലെ സീറ്റുകള്‍ കത്തിയ നിലയിലാണ്.

വാഹനത്തിനുള്ളില്‍ നിന്ന് മണ്ണെണ്ണയും കണ്ടെടുത്തു. റോഡില്‍ നിന്ന് അകത്തേയ്ക്ക് കയറ്റിയിട്ട നിലയിലാണ് കാറ്. ഉച്ചയക്ക് ശേഷം അധ്യാപിക കാര്‍ ഓടിച്ചുപോകുന്നത് കണ്ടവരുണ്ട്. ശരീരത്തില്‍ മല്‍പ്പിടുത്തത്തിന്റെ പാടുകളൊന്നും കാണാനില്ലെന്ന് പൊലിസ് വ്യക്തമാക്കി. ഭര്‍ത്താവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. ആറും ഏഴും പന്ത്രണ്ടും വയസുള്ള മൂന്ന് കുട്ടികളുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരിക്കുകയാണ്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

 

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.