EBM News Malayalam

ആശുപത്രി വരാന്തയില്‍ കുഞ്ഞിന് ജന്മം നല്‍കേണ്ടി വന്ന ഒരമ്മ

ഫറൂഖാബാദ്: ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ലേബര്‍ റൂമില്‍ കിടക്കയില്ലാത്തതിനാല്‍ ആശുപത്രി വരാന്തയില്‍ കുഞ്ഞിന് ജന്മം നല്‍കേണ്ടി വന്ന ഒരമ്മ.

ലേബര്‍ റൂമില്‍ കിടക്കയില്ലെന്ന് പറഞ്ഞ് യുവതിക്ക് പ്രവേശനം നിഷേധിക്കുകയും തുടര്‍ന്ന് ആശുപത്രിയിലെ വരാന്തയില്‍ പ്രസവിക്കുകയുമായിരുന്നു. ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു അമ്മയെയും കുഞ്ഞിനെയും മിനിട്ടുകള്‍ക്കകം ബന്ധുവായ യുവതിയെത്തി തുണിയില്‍ പൊതിഞ്ഞു.

കുറച്ച് സമയത്തിന് ശേഷമാണ് അമ്മയേയും കുഞ്ഞിനെയും ലേബര്‍ റൂമിലേക്ക് മാറ്റിയത്. 2017ല്‍ ഈ ആശുപത്രിയില്‍ നിന്ന് 49 നവജാത ശിശുക്കള്‍ മരിച്ചിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.

ആശുപത്രിയിലുണ്ടായിരുന്ന ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ ഒരു മാദ്ധ്യമപ്രവര്‍ത്തകന് അയച്ച് കൊടുത്തു. മാദ്ധ്യമപ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കകം ചര്‍ച്ചയാവുകയായിരുന്നു.

Comments
Loading...