EBM News Malayalam

കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ കർശന നിർദേശനവുമായി മോട്ടർ വാഹനവകുപ്പ് : ബസുകളിൽ ഇന്നു മുതൽ യാത്രക്കാരെ നിർത്തി കൊണ്ടു പോകാൻ പാടില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ കർശന നിർദേശനവുമായി മോട്ടാർ വാഹന വകുപ്പ്. ബസുകളിൽ ഇന്നു മുതൽ യാത്രക്കാരെ നിർത്തി കൊണ്ടു പോകാൻ പാടില്ല .ഈ നിർദേശം ലംഘിക്കുന്ന ബസുകൾക്ക് എതിരെ കർശന നടപടിയെടുക്കാൻ ഗതാഗത കമ്മീഷണർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൂടാതെ പൊതു പരിപാടികൾക്കും ചടങ്ങുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംസ്ഥാനത്ത് താത്കാലികമായി രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ പ്രവൃത്തി ദിവസമായതിനാലും കൂടുതൽ സർവീസ് ഏർപ്പെടുത്താത്തതിനാലും നിർദേശം യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കും.

Comments are closed.