EBM News Malayalam

മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചതോടെ പിണറായി മന്ത്രിസഭയില്‍ അഞ്ച്​ വര്‍ഷത്തിനിടെ രാജി വെച്ചത്​ അഞ്ച്​ മന്ത്രിമാര്‍

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചതോടെ പിണറായി മന്ത്രിസഭയില്‍ അഞ്ച്​ വര്‍ഷത്തിനിടെ രാജി വെച്ചത്​ അഞ്ച്​ മന്ത്രിമാര്‍. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മ​ന്ത്രി എ​.കെ. ശശീന്ദ്രന്‍, തോമസ് ചാണ്ടി, മാത്യു ടി തോമസ് എനിവരാണ്​ മുൻപ് രാജിവെച്ചത്​.

ഇതില്‍ ഇ.പി ജയരാജനും ബന്ധുനിയമനത്തിന്‍റെ പേരിലായിരുന്നു സ്​ഥാനം തെറിച്ചത്​. എന്നാല്‍, പിന്നീട്​ വിജിലന്‍സ് അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ് വാങ്ങി ജയരാജന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി. മംഗളം ചാനലിന്‍റെ വിവാദമായ ഫോണ്‍കെണിയില്‍ അകപ്പെട്ടാണ്​ എന്‍.സി.പി നേതാവായ എ.കെ. ശശീന്ദ്രന്‍ പുറത്തായത്​. എന്നാല്‍, പകരം വന്ന പാര്‍ട്ടിയിലെ രണ്ടാമത്തെ എം.എല്‍.എയായ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും അധികകാലം സീറ്റിലിരിക്കാനായില്ല

Comments are closed.