EBM News Malayalam

സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു.

കൊച്ചി: അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ദീര്‍ഘ കാലമായി ചികിത്സയിലായിരുന്ന സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ വച്ച് നടക്കും.

ശ്രീലതയെ 1998 ജനുവരി 23നാണ് ബിജു നാരായണന്‍ വിവാഹം ചെയ്തത്. മഹാരാജാസ് കോളേജില്‍ സഹപാഠിയായിരുന്നു. സിദ്ധാര്‍ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവരാണ് മക്കള്‍. വെങ്കലം സിനിമയിലെ പത്തുവെളുപ്പിന് എന്ന ഗാനവുമായാണ് ബിജു നാരായണന്‍ സിനിമയിലേക്ക് വന്നത്.

Comments
Loading...