EBM News Malayalam

വാട്സാപ് നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ നടപടി

കൊച്ചി: ഡിസംബര്‍ ഏഴ് മുതല്‍ വാട്സാപ് ചട്ടങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ നടപടി എടുക്കുന്നു്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി ബള്‍ക്ക് മെസ്സേജിങ് സോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടെയുള്ളവ തടയാനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഉപയോക്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിച്ച് നിയമങ്ങള്‍ പാലിക്കാത്ത 20 ലക്ഷം അക്കൗണ്ടുകള്‍ വീതം ഓരോ മാസവും നീക്കം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം.
സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജന്മാരെ കുടുക്കാന്‍ കര്‍ശന നടപടികളുമായി വാട്സാപ്. ചട്ടലംഘനം നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കോടതി കയറ്റാന്‍ ഒരുങ്ങുകയാണ് കമ്പനി. വാട്സാപ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ചട്ടലംഘനത്തിന് കേസെടുക്കുകയും കോടതി കയറ്റുകയും ചെയ്യുമെന്നാണ് വാട്സാപ് അധികൃതര്‍ വെളിപ്പെടുത്തുന്നത്.

Comments
Loading...