EBM News Malayalam

ദക്ഷിണേന്ത്യയില്‍ വീണ്ടും ഭീകരാക്രമണ ഭീഷണി.

ന്യുഡല്‍ഹി: ദക്ഷിണേന്ത്യയില്‍ വീണ്ടും ഭീകരാക്രമണ ഭീഷണി നേരിടുന്നു. കച്ച് മേഖലയിലെ സര്‍ക്രീക്കില്‍ ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ ബോട്ടുകളില്‍ ഭീകരര്‍ എത്തിയെന്ന സംശയമാണുള്ളത്.

കൂടാതെ ഇതിനകം തന്നെ രാജ്യത്തു പ്രവേശിച്ചുകഴിഞ്ഞിരിക്കാമെന്ന സൂചനയും സൈന്യം നല്‍കുന്നു. രാജസ്ഥാന് അതീവ ജാഗ്രത നിര്‍ദേശം നല്‍കുകയും ഏതു സാഹചര്യവും നേരിടാന്‍ സൈന്യം തയ്യാറാണെന്ന് ലഫ്.ജനറല്‍ എസ്.കെ സയ്നി പറയുകയുമാണ്.

Comments
Loading...