EBM News Malayalam

ചന്ദ്രനില്‍ സൂര്യപ്രകാശമേല്‍ക്കുന്ന ഭാഗത്ത് വെള്ളം കണ്ടെത്തിയതായി നാസ

ചന്ദ്രനില്‍ സൂര്യപ്രകാശമേല്‍ക്കുന്ന ഭാഗത്ത് വെള്ളം കണ്ടെത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ആദ്യമായാണ് ചന്ദ്രന്റെ ഈ ഭാഗത്ത് ജലതന്മാത്രകള്‍ ഉണ്ടെന്ന് തെളിയുന്നത്. നേരത്തെ ചന്ദ്രനില്‍ ജലാംശം കണ്ടെത്തിയിരുന്നെങ്കിലും അത് സൂര്യപ്രകാശമേല്‍ക്കാത്ത ഇരുണ്ട ഭാഗങ്ങളില്‍ ആയിരുന്നു.

ഇതോടെ ചന്ദ്രോപരിതലത്തില്‍ ഒട്ടുമിക്കയിടത്തും ജലം ഉണ്ടാകാന്‍ സാധ്യതയെന്നാണ് നാസയുടെ കണ്ടെത്തല്‍. ചന്ദ്രനിലെ ജലാംശം കണ്ടെത്താനായി 2019ല്‍ നാസ ആര്‍ടെമിസ് എന്ന ചാന്ദ്ര പദ്ധതി തയ്യാറാക്കിയിരുന്നു. ഭാവിയില്‍ ബഹിരാകാശ ഗവേഷകര്‍ക്ക് ദാഹം മാറ്റാന്‍ മാത്രമല്ല ഈ ജലം ഉപയോഗിക്കാവുന്നതെന്നാണ് നാസ നിരീക്ഷിക്കുന്നത്.

1800കളില്‍ ചന്ദ്രനില്‍ ജലാംശം ഉണ്ടാവില്ലെന്ന ധാരണയിലായിരുന്നു പര്യവേഷകരുണ്ടായിരുന്നത്. മേഘങ്ങള്‍ കാണാത്തതായിരുന്നു ഈ നിരീക്ഷണത്തിന് കാരണം. എന്നാല്‍ 1978ല്‍ റഷ്യ ചന്ദ്രനില്‍ ജലാംശം കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. ഈ നിരീക്ഷണം വ്യാപകമായി അവഗണിക്കപ്പെടുകയായിരുന്നുവെന്നാണ് ദി വാഷിംഗ്ടണ്‍ പോസ്റ്റ് അവകാശപ്പെടുന്നത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.