EBM News Malayalam

ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ അലക്‌സ് ക്യാരിക്ക് പരിക്കേറ്റു

ബര്‍മിംഗ്ഹാം: ലോകകപ്പ് സെമിയില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറില്‍ ഓസ്ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ അലക്സ് ക്യാരിക്ക് പരിക്കേറ്റു. ക്യാരി ബാന്‍ഡേജ് അണിഞ്ഞാണ് കളിക്കുന്നത്. ഓസീസ് ഇന്നിംഗ്സിലെ എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവിച്ചത്.

ആര്‍ച്ചറുടെ പ്രതീക്ഷിക്കാത്ത ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ക്യാരി ശ്രമിച്ചെങ്കിലും പന്ത് താടിയില്‍ തട്ടുകയും ഹെല്‍മറ്റ് ഊരിത്തെറിക്കുകയും ചെയ്തു. അതോടെ താടിയില്‍ മുറിവേറ്റ ക്യാരി ഉടന്‍ ഡ്രസിംഗ് റൂമിലേക്ക് വിരല്‍ചൂണ്ടുകയും ടീം ഫിസിയോ ഓടിയെത്തി താരത്തിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു.

Comments
Loading...