EBM News Malayalam

താമരയ്ക്ക് വോട്ടു ചെയ്യണം ലക്ഷ്മിദേവി ഇരിക്കുന്നത് താമരയിലാണ് : കേശവ് പ്രസാദ് മൗര്യ

താനെ: മഹാരാഷ്ട്രയിലും ഹരിയാനയിലും വിവാദ പ്രചരണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. ഒക്ടോബര്‍ 21 നും 24 നുമാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. താനെയിലെ മിരാ ഭയാണ്ഡറിലെ ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്ര മേത്തയ്ക്ക് വേണ്ടിയുള്ള പ്രചരണത്തിനാണ് കേശവ് പ്രസാദ് എത്തിയിരുന്നു.

താമര വികസനത്തിന്റെ ചിഹ്നമാണ്. ലക്ഷ്മീദേവി ഇരിക്കുന്നത് തെങ്ങിന് മുകളിലോ സൈക്കിളിലോ വാച്ചിലോ അല്ല. ലക്ഷ്മീദേവി ഇരിക്കുന്നത് താമരയിലാണ്. താമരപ്പൂവ് കാരണമാണ് 370 ാം വകുപ്പ് പുനരുദ്ധരിച്ചത് എന്നും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. നാട്ടുകാര്‍ക്ക് ജോലിയും ദളിതര്‍ക്ക് വായ്പയും ഉള്‍പ്പെടെയുള്ള പദ്ധതികളുമായി ഹരിയാനയിലെ ബിജെപി പ്രകടന പത്രികയും പുറത്തുവിട്ടു.

പ്രദേശവാസികള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 95 ശതമാനം സംവരണം ചെയ്യുമെന്നാണ് പ്രധാനമായും നല്‍കിയിരിക്കുന്ന വാഗ്ദാനം. കര്‍ഷകര്‍ക്ക് കൃഷിഭൂമി വാങ്ങാനുള്ള ലോണും മുമ്പോട്ട് വെയ്ക്കുന്നു. ദളിതര്‍ക്ക് മൂന്ന് ലക്ഷം നല്‍കുമ്പോള്‍ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പയും പ്രകടന പത്രികയില്‍ പറഞ്ഞിട്ടുണ്ട്്.

Comments
Loading...