EBM News Malayalam

നിസാന്‍ ലീഫ് ഇന്ത്യന്‍ വിപണിയില്‍

ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന വൈദ്യുത കാറാണ് നിസാന്‍ ലീഫ്. കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റായിട്ടായിരിക്കും നിസാന്‍ ലീഫ് ഇന്ത്യയിലെത്തുക. മോഡലിനെ പൂര്‍ണ്ണമായും വിദേശത്തു നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ലീഫിന് 35 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം. 2017 -ലാണ് ലീഫ് 2 ഹാച്ച്ബാക്കിനെ രാജ്യാന്തര വിപണിയില്‍ നിസാന്‍ അവതരിപ്പിച്ചത്. 148 യവു കരുത്തും 320 ചാ ീേൃൂൗല ഉം സൃഷ്ടിക്കാന്‍ ലീഫിലെ വൈദ്യുത മോട്ടോറിന് കഴിയും. 40 സണവ ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററി ഒറ്റ ചാര്‍ജ്ജില്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 250 മൈല്‍(ഏകദേശം 400 കിലോമീറ്റര്‍) ഓടാന്‍ കഴിയുമെന്നതാണു രണ്ടാം തലമുറ ലീഫിന്റെ പ്രധാന പ്രത്യേകത. ഡ്രൈവറുടെ ഇടപെടല്‍ ഒട്ടുമില്ലാതെ സ്വയം പാര്‍ക്കിങ്ങില്‍ ഇടംപിടിക്കാനും പുത്തന്‍ ‘ലീഫി’നു കഴിയും. അടുത്ത മാസം മുതല്‍ ജപ്പാനില്‍ വില്‍പ്പനയ്‌ക്കെത്തുന്ന പുതിയ ‘ലീഫി’ന് 31.50 ലക്ഷം യെന്‍(ഏകദേശം 18.55 ലക്ഷം രൂപ) ആണു വില.

Comments
Loading...