EBM News Malayalam

ആകാശ ഗംഗ രണ്ടാം ഭാഗം വരുന്നു

1

വിനയന്‍ സംവിധാനം ചെയ്ത് മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഹൊറര്‍ കോമഡി ചിത്രമായിരുന്നു ആകാശ ഗംഗ. 1999 ല്‍ റിലീസിനെത്തിയ സിനിമയ്ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം വരികയാണ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എടുത്ത സിനിമയായതിനാലും ഹൊറര്‍ സങ്കല്‍പ്പങ്ങളില്‍ മാറ്റം വന്നതിനാലും ആകാശഗംഗ എത്രത്തോളം ഇന്നത്തെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന സംശയം ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ പുതിയ രീതികളുമായിട്ടാണ് ആകാശഗംഗ 2 എത്തുന്നതെന്ന് വിനയന്‍ തന്നെ വ്യക്തമാക്കിയിരുന്നു.’ആകശഗംഗ 2′ ന്റെ ഡബ്ബിംഗ് ജോലികള്‍ തുടങ്ങുകയാണ്. ഈ അവസരത്തില്‍ ഒരു സന്തോഷ വാര്‍ത്ത എന്റെ പ്രിയ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സ് ബോംബെയിലെ ‘വൈഡ് ആംഗിള്‍ മീഡിയ’ എന്ന സ്ഥാപനം മലയാളത്തിലെ സൂപ്പര്‍ ഹിറ്റായിട്ടുള്ള വലിയ മള്‍ട്ടിസ്‌ററാര്‍ ബിഗ് ബഡ്ജറ്റ് സിനിമകള്‍ക്കു കൊടുക്കുന്ന റേറ്റ് തന്ന് വാങ്ങിയിരിക്കുന്നു എന്ന വിവരം സസന്തോഷം അറിയിക്കട്ടെ. ശ്രീ അനീഷ് ദേവ് വൈഡ്ആംഗിള്‍ മീഡിയ തന്ന വിലയും വിശ്വാസവും ചിത്രത്തിന്റെ ക്വാളിറ്റിയിലും ഉണ്ടായിരിക്കും.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, രാജാമണി, വിഷ്ണു ഗോവിന്ദ്, രമ്യ കൃഷ്ണന്‍, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, പ്രവീണ, തെസ്‌നി ഖാന്‍, ഹരീഷ് പേരാടി, സുനില്‍ സുഗത, ഇടവേള ബാബു, സാജു കൊടിയന്‍, തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. പുതുമുഖമായ ആരതി നായരാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്.

Leave A Reply

Your email address will not be published.