EBM News Malayalam

കേരളത്തില്‍ റെക്കോര്‍ഡ് റിലീസുമായി വിജയ് ചിത്രം സര്‍ക്കാര്‍

കേരളത്തില്‍ റെക്കോര്‍ഡ് റിലീസുമായി വിജയ് ചിത്രം സര്‍ക്കാര്‍. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം കേരളമൊട്ടാകെ 408 തീയേറ്ററുകളിലാണ് എത്തുക. തുപ്പാക്കി, കത്തി എന്നീ ഹിറ്റുകള്‍ക്ക് ശേഷം എ ആര്‍ മുരുഗദോസും വിജയ്യും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഒരു കോര്‍പറേറ്റ് മേധാവിയായാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് ടീസറിലെ സൂചന. ഗൂഗിള്‍ സിഇഒയെ പോലുള്ള കഥാപാത്രമായിരിക്കും വിജയ്യുടേതെന്ന് മുരുഗദോസ് നേരത്തേ പറഞ്ഞിരുന്നു. തമിഴിന് പുറമേ തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

എ ആര്‍ റഹ്മാനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വരലക്ഷ്മി ശരത്കുമാര്‍ ആണ് പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എ ആര്‍ റഹ്മാന്‍ സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കും. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് സിനിമാറ്റോഗ്രഫി. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, രാധാരവി, യോഗി ബാബു, ലിവിങ്സ്റ്റണ്‍ എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്നു.

Leave A Reply

Your email address will not be published.