EBM News Malayalam

വിജയ് ചിത്രം സര്‍ക്കാര്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്

എആര്‍ മുരുഗദോസ് സംവിധാനം ചെയ്‌ത വിജയുടെ ദീപാവലി ചിത്രം സര്‍ക്കാര്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. തമിള്‍ റോക്കേഴ്സിന്‍റെ വെബ്സൈറ്റിലാണ് സര്‍ക്കാര്‍ ചോര്‍ന്നതെന്നാണ് വിവരം. ചിത്രത്തിന്‍റെ വ്യാജന്‍ പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തുവന്നു. ചിത്രം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നും കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടും. ചിത്രത്തിന്‍റെ റീലീസ് ദിവസം തന്നെ വെബ്സൈറ്റിലൂടെ സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുമെന്ന് തമിള്‍ റോക്കേഴ്സ് അറിയിച്ചിരുന്നു.

Leave A Reply

Your email address will not be published.