EBM News Malayalam

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വിജയം

ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ 65 റണ്‍സിന് ഛത്തീസ്ഗഡിനെ തകര്‍ത്ത് ടൂര്‍ണമെന്റിലെ രണ്ടാം ജയം കേരളം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തപ്പോള്‍ ഛത്തീസ്ഗഡ് 46 ഓവറില്‍ 231ന് ഓള്‍ ഔട്ടായി.

91 പന്തില്‍ 123 റണ്‍സടിച്ച വിഷ്ണു വിനോദിന്റെയും സച്ചിന്‍ ബേബി(34), ജലജ് സക്‌സേന(34), മുഹമ്മദ് അസ്ഹറുദ്ദീന്‍(53 പന്തില്‍ 56), അക്ഷയ് ചന്ദ്രന്‍(9 പന്തില്‍ 18 നോട്ടൗട്ട്) എന്നിവരുടെ ഇന്നിംഗ്‌സുകളുടെ കരുത്തില്‍ കേരളം മികച്ച സ്‌കോര്‍ നേടിയത്. ഛത്തീസ്ഗഡിനായി ജീവന്‍ജ്യോത് സിംഗ്(56), അശുതോഷ് സിംഗ്(77) എന്നിവര്‍ അര്‍ധസെഞ്ചുറികള്‍ നേടി.

Comments
Loading...