EBM News Malayalam

വെഞ്ഞാറമൂട് യൂസ്ഡ് കാർ ഷോറൂം കുത്തിത്തുറന്ന് കാർ മോഷ്ടിച്ചു.

വെഞ്ഞാറമൂട്: യൂസ്ഡ് കാർ ഷോറൂം കുത്തി തുറന്ന് കാർ മോഷ്ടിച്ചു. വെഞ്ഞാറമൂട് ചന്ദ്രംപൊയ്കയിലുള്ള സിറ്റിസൺ യൂസ്ഡ് ഷോറൂം കുത്തിത്തുറന്ന് അഞ്ച് ലക്ഷം രൂപ വിലവരുന്ന പോളോ കാറാണ് മോഷ്ടാവ് കവര്‍ന്നത്.


ഇന്നലെ പുലർച്ചെ ഒന്നര മണിയോടെയാണ് മോഷണം നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ നിന്ന് മനസിലാക്കാൻ സാധിച്ചതെന്ന് വെഞ്ഞാറമൂട് സിഐ രതീഷ് പറഞ്ഞു.
മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന മോട്ടോർ സൈക്കിൾ മോഷണം നടത്തിയ ഷോറൂമിന് സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തു. വിശദമായ പരിശോധനയിൽ പുനലൂരിൽ നിന്ന് മോഷണം പോയ ബൈക്കാണിതെന്ന് തിരിച്ചറിഞ്ഞു. ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

ഷിബു കൂട്ടുംവാതുക്കൽ

 

Comments are closed.