EBM News Malayalam

പ്രചാരണ പരിപാടികളുമായാണ് താരങ്ങള്‍

വ്യത്യസ്തമായ പ്രചാരണ പരിപാടികളുമായാണ് താരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനം നിലനിര്‍ത്താന്‍ വിശാലിന് കഴിയുമോ, അതോ പുതിയ സ്ഥാനമായിരിക്കുമോ താരത്തെ കാത്തിരിക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളെല്ലാം ഇതിനിടയില്‍ നടന്നിരുന്നു. അടുത്ത സുഹൃത്തുക്കളാണെങ്കിലും അഭിപ്രായ വ്യത്യാസം തോന്നിയാല്‍ വരലക്ഷ്മി അത് തുറന്നുപ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. വിശാലിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരപുത്രി ഇപ്പോള്‍.

വിശാലും വരലക്ഷ്മിയും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചിരുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്ന് ഇരുവരും വ്യക്തമാക്കിയതോടെയായിരുന്നു കുപ്രചാരണം അവസാനിച്ചത്. വിശാലിന്റെ പ്രതിശ്രുത വധു അനീഷയെ തനിക്കറിയാമെന്നും സുഹൃത്തുക്കളാണ് തങ്ങളെന്നും വരലക്ഷ്മി പറഞ്ഞിരുന്നു. നടികര്‍ സംഘം തിരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല്‍ പങ്കുവെച്ച വീഡിയോയിലെ കാര്യങ്ങളോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് വരലക്ഷ്മി ഇപ്പോള്‍ എത്തിയിട്ടുള്ളത്. മുന്‍പ്രസിഡന്റായിരുന്ന ശരത് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു വിശാല്‍. തന്റെ പിതാവിനെക്കുറിച്ച് വിശാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് യാതൊരുവിധ തെളിവുകളില്ലെന്നും ഇത്തരത്തിലുള്ള ശ്രമങ്ങളോട് യോജിക്കാനാവില്ലെന്നും വരലക്ഷ്മി പറയുന്നു.

ഇതിനോടകം തന്നെ താരപുത്രിയുടെ ട്വീറ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തന്റെ പിതാവ് കുറ്റക്കാരനായിരുന്നുവെന്ന് നിയമം വിധിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ശിക്ഷ കിട്ടിയേനെയെന്നും താരപുത്രി പറയുന്നു. അങ്ങനെയല്ലാത്ത സാഹചര്യത്തില്‍ കൃത്യമായ രേഖകള്‍ പോലുമില്ലാതെ ഇത്തരത്തില്‍ ചീപ് പബ്ലിസിറ്റിയുമായി വന്നതില്‍ സഹതാപമാണ് തോന്നുന്നതെന്നും വരലക്ഷ്മി കുറിച്ചിട്ടുണ്ട്. എല്ലാം തികഞ്ഞ സാത്വികനെന്ന മട്ടില്‍ പെരുമാറരുത്. നിന്റെ കള്ളത്തെക്കുറിച്ചും ഇരട്ടത്താപ്പിനെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. നീ മഹാനായിരുന്നുവെങ്കില്‍ ഒപ്പമുള്ളവര്‍ നിന്നെ മാറ്റി നിര്‍ത്തുന്ന സാഹചര്യമുണ്ടാവില്ലായിരുന്നല്ലോയെന്നും വരലക്ഷ്മി ചോദിക്കുന്നുണ്ട്.

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നല്ലൊരു നടനാണെന്ന് നീ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സത്യം എന്നും ജയിക്കുമെന്ന പ്രതീക്ഷയുണ്ട് തനിക്ക്. നീ എന്റെ വോട്ട് സ്വയം രക്ഷപ്പെടുത്തിയെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരപുത്രി മുന്നേറുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരപുത്രി തയ്യാറായിരുന്നു.

Comments
Loading...