EBM News Malayalam

വന്ദേ ഭാരത് ദൗത്യത്തിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി

ദുബായ്: വന്ദേ ഭാരത് ദൗത്യത്തിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് 15 ദിവസത്തേക്ക് ദുബായ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിലക്കിനെ തുടര്‍ന്ന് ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് മാറ്റി.

വിലക്ക് നീങ്ങുംവരെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ദുബായിയിലേക്കോ ദുബായിയില്‍ നിന്ന് പുറത്തേക്കോ സര്‍വീസ് നടത്താന്‍ കഴിയില്ല. കോവിഡ് പോസിറ്റീവ് ആയ രണ്ടുപേരെ ദുബായിയില്‍ എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ ആണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് വിലക്കെര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് കാലത്ത് യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനാണ് വന്ദേഭാരത് ദൗത്യം ആരംഭിച്ചത്. ഇതിനൊപ്പം തന്നെ യുഎഇയിലേക്ക് മടങ്ങാന്‍ യോഗ്യരായവരെ എത്തിക്കാനും സര്‍വീസ് ഉപയോഗിക്കുന്നു.

 

Comments are closed.