EBM News Malayalam

ഔദ്യോഗിക സന്ദർശനത്തിനായി നൈജീരിയയിലേക്ക്: വി. മുരളീധരൻ

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അബൂജയില്‍ നടക്കുന്ന ജനാധിപത്യ ദിനാഘോഷത്തില്‍ ആഫ്രിക്കന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് നൈജീരിയയിലേക്ക് പോയത്. പ്രതിരോധ, വാണിജ്യ മേഖലയില്‍ ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദര്‍ശനം. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍, എല്‍.എന്‍.ജി ഇറക്കുമതിയുടെ നല്ലൊരു ഭാഗം നൈജീരിയയില്‍ നിന്നാണ്.

Comments
Loading...