EBM News Malayalam

ഐഒആര്‍എ രാജ്യങ്ങളുടെ മന്ത്രിതല യോഗത്തില്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വി.മുരളീധരന്‍

അബുദാബി: യുഎഇയില്‍ നടക്കുന്ന 19ാമത് ഐഒആര്‍എ രാജ്യങ്ങളുടെ മന്ത്രിതല യോഗത്തില്‍ വിവിധ അംഗരാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരപ്രദേശങ്ങളിലുള്ള രാജ്യങ്ങളിലെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യു.എ.ഇ വിദേശകാര്യ, രാജ്യാന്തര സഹകരണ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയ്ദ് അല്‍ നഹ്യാന്‍, മറ്റ് നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്.

തുടര്‍ന്ന് ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വാണിജ്യം, നിക്ഷേപം, ടൂറിസം മേഖലകളിലെ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് യോഗത്തിനിടെ യു.എ.ഇ മന്ത്രിയും ദുബായ് ഗ്ലോബല്‍ മാര്‍ക്കറ്റ് എക്സിക്യുട്ടീവ് ചെയര്‍മാനുമായ അഹമ്മദ് അലി ബിന്‍ സയേഗുമായി ചര്‍ച്ച നടത്തി. സമുദ്ര തീരത്തുള്ള രാജ്യങ്ങളുമായുള്ള പ്രദേശിക സഹകരണം ഊര്‍ജിതമാക്കുന്നതിന് ഫലപ്രദമായ ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കുമെന്ന് മുരളീധരന്‍ പറയുന്നു.

Comments
Loading...