EBM News Malayalam

രാഷ്ട്രീയ ജീവിതത്തിന് തിരശ്ശീലയിട്ട് ബോളിവുഡ് താരം

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഊര്‍മിള കോണ്‍ഗ്രസിലെ അഞ്ചു മാസത്തെ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് രാജിവെയ്ക്കുന്നു. രാഷ്ട്രീയവുമായി തനിക്കുള്ള ബോധ്യങ്ങള്‍ ഈ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കുന്നില്ലെന്നും മുംബൈയിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഗ്രൂപ്പു പ്രവര്‍ത്തനത്തില്‍ മാത്രമാണ് താത്പര്യമെന്നും വിശാല ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറാവുന്നില്ലെന്നും പറഞ്ഞ് രാജിക്കത്ത് പി.സി.സി അധ്യക്ഷന്‍ മിലിന്ദ് ദേവരയ്ക്ക് അയച്ചുകൊടുത്തു.

പാര്‍ട്ടിയുടെ പോക്കില്‍ അതൃപ്തിയുണ്ടെന്നും പാര്‍ട്ടിയ്ക്ക് മതിയായ നേതൃത്വമില്ലെന്നും അടിമുടി തൊഴുത്തില്‍കുത്താണെന്നും ആരോപിച്ചാണ് ഊര്‍മിള പാര്‍ട്ടി വിട്ടത്. മുംബൈയിലെ കോണ്‍ഗ്രസ്സ് നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരിലും ഊര്‍മിള വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Comments
Loading...