EBM News Malayalam

ഉന്നാവോയില്‍ അതിക്രൂരതയ്ക്കിരയായ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ 24 കാരിയായ യുവതിയുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ യുവതിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് വിദഗ്ധ സംഘം. വ്യാഴാഴ്ച വൈകിട്ടോടെ ലക്നൗവിലെ ആശുപത്രിയില്‍ നിന്ന് യുവതിയെ വിമാനമാര്‍ഗമാണ് ഡല്‍ഹിയില്‍ എത്തിച്ചത്.

അതിനായി യുവതിയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ചിരുന്നു. യുവതിക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ സംഘം യുവതിയുടെ ആരോഗ്യനില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സുനില്‍ ഗുപ്ത പറഞ്ഞു. മജിസ്ട്രേറ്റ് എത്തി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നാണ് അറിവ്. 2018ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.

തുടര്‍ന്ന് യുവതിയെ പരാതി നല്‍കിയതിന്റെ പേരില്‍ പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കോടതിയിലേക്ക് പോകുംവഴി യുവതിയെ തീകൊളുത്തി കൊല്ലാന്‍ പ്രതികള്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലാണ്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികള്‍ ഒരാളും മറ്റു രണ്ടു പേരും ചേര്‍ന്നാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.

കഴിഞ്ഞ മാര്‍ച്ചിലാണ് അഞ്ചു പേര്‍ തന്നെ മൂന്നു മാസത്തോളം തടവിലാക്കി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയത്. കേസില്‍ അറസ്റ്റിലായ ഏക പ്രതി കഴിഞ്ഞയിടെ ജാമ്യത്തിലിറങ്ങിയിരുന്നു. ഇയാള്‍ പ്രതികളായ സുഹൃത്തുക്കളുമായി ചേര്‍ന്നാണ് പെണ്‍കുട്ടിയെ വധിക്കാന്‍ ശ്രമിച്ചത്.

Comments are closed.