EBM News Malayalam

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ബുധനാഴ്ച ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ സ്വയം നിരീക്ഷണത്തിലാണെന്നും താനുമായി കോണ്ടാക്ട് ഉണ്ടായിരുന്നവര്‍ പരിശോധനയ്ക്ക് വിധേയരാകമണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ, എനിക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എന്റെ ഡോക്ടറെ സമീപിച്ചു. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. എല്ലാവരുടെയും അനുഗ്രഹങ്ങളും ആംശസകളും കാരണം ഇപ്പോള്‍ സുഖമായിരിക്കുന്നു. ഞാന്‍ സ്വയം നിരീക്ഷണത്തിലാണ്- അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.

Comments are closed.