EBM News Malayalam

ത്രിരാഷ്ട്ര അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് കിരീടം

ഹോവ്: ത്രിരാഷ്ട്ര അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്നലെ നടന്ന ഫൈനലില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ 261 റണ്‍സ് നേടി.

ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് നേടി. യശ്വസി ജയ്സ്വാളും (50), ദിവ്യാന്‍ഷ് സക്സേനയും (55) മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 104 റണ്‍സ് നേടി. പ്രിയം ഗൗര്‍ഗ് 66 പന്തില്‍ നാലു ഫോറും രണ്ടു സിക്സും ഉള്‍പ്പെടെ 73 റണ്‍സും നേടി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ (പുറത്താകാതെ 59) അര്‍ധ സെഞ്ചറിയും 6 റണ്‍സുമായി തിലക് വര്‍മയും വന്നു. മഹമ്മുദുള്‍ ഹസ്സന്‍ ജോയിയുടെ (109) തകര്‍പ്പന്‍ ബാറ്റിങ്ങാണ് ബംഗ്ലാദേശിന് സ്‌കോര്‍ നല്‍കിയത്.

Comments
Loading...