കൊല്ലം: പുനലൂർ മുക്കടവിൽ കിൻഫ്ര പാർക്കിന് സമീപം കല്ലടയാറ്റിൽ ചാടിയ യുവതിയും മക്കളും മരിച്ചു.
കൊല്ലം കല്ലുവാതുക്കൽ പാറ സ്വദേശി സജി ചാക്കോയുടെ ഭാര്യ രമ്യ രാജൻ (30), മക്കളായ സരയു (അഞ്ച്), സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്. പിറവന്തൂർ കമുകുംചേരി ചരുവിള പുത്തൻ വീട്ടിൽ രാജു-രമണി ദമ്പതികളുടെ മകളാണ് രമ്യ. മൂന്നുപേരും സാരി കൂട്ടിക്കെട്ടിയാണ് ആറ്റിലേക്ക് ചാടിയത്.ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
നാട്ടുകാരുടെ സഹായത്തോടെ പുനലൂർ ഫയർഫോഴ്സ് നടത്തിയ
തിരച്ചിലിൽ ആണ് മൂവരുടെയും മൃതദേഹം കണ്ടെടുത്തത്.
മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.