EBM News Malayalam

സിനിമതാരങ്ങൾ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഇരുട്ടടിയുമായി കേന്ദ്രസർക്കാർ

CCPA

ന്യൂഡൽഹി : ഉപഭോകൃത സംരക്ഷണം നിയമത്തിൽ പരിഷ്കരണങ്ങൾ വരുത്തി കേന്ദ്രസർക്കാർ.വിദേശ – സ്വദേശി ഭേദമന്യേ  ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ഒട്ടുമിക്ക ബ്രാൻഡുകളും ജനങ്ങളിലേക്ക് എത്തിക്കുന്നത് പരസ്യങ്ങൾ മുഖേനയാണ് ഇങ്ങനെ നൽകുന്ന പരസ്യങ്ങൾക്ക് മാർഗ്ഗനിർദേശങ്ങളുമായി   കേന്ദ്രസർക്കാർ.

ഉപഭോക്താക്കൾ പരസ്യങ്ങൾ വഴി   വഞ്ചിതരാകാതിരിക്കാൻ നിലവിലുള്ള  സെൻട്രൽ  കൺസ്യൂമർ പ്രൊട്ടക്ഷൻ  അതോറിറ്റി നിയമത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. പുതുക്കിയ നിയമമനുസരിച്ച്

മോശം ഉൽപന്നങ്ങൾ പരസ്യങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുന്ന താരങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകും.  സിനിമാതാരങ്ങൾ – സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ   തുടങ്ങിയവരെയാണ് പരസ്യത്തിനായി ബ്രാൻഡിന്റെ ഉടമസ്ഥർ സമീപിക്കുന്നത്. നിയമം  കർശനം ആകുന്നതോടെ  ഏതൊരു പ്രോഡക്റ്റും ഉപയോഗിച്ച് നോക്കി അതിന്റെ ഗുണനിലവാരം മനസ്സിലാക്കി മാത്രമേ ജനങ്ങളിലേക്ക് എത്തിക്കാവൂ എന്നുള്ളതാണ്  സെലിബ്രിറ്റികൾക്ക് ഇരുട്ടടിയായിരിക്കുന്നത്. സെലിബ്രിറ്റിയുടെ പരസ്യം കണ്ട്  തെറ്റിദ്ധരിക്കപ്പെട്ട് സാധനങ്ങൾ വാങ്ങി വഞ്ചിതരാവുന്നവർ കേന്ദ്രസർക്കാരിന്റെ സെൻട്രൽ  കൺസ്യൂമർ പ്രൊട്ടക്ഷൻ  അതോറിറ്റി  ( CCPA)വെബ്സൈറ്റിൽ പരാതി നൽകുകയും പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയാൽ   പരസ്യത്തിൽ അഭിനയിച്ചവർ 10 ലക്ഷം രൂപ വരെ പിഴ അടയ്ക്കേണ്ടി വരും എന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ഉപഭോക്താവിന്റെ പരാതിയിൽ 21 ദിവസത്തിനുള്ളിൽ കമ്പനി വിശദീകരണം നൽകിയില്ലെങ്കിൽ സ്വമേധയാ കേസ് റജിസ്റ്റർ ചെയ്യപ്പെടും. അല്ലെങ്കിൽ പണം വാങ്ങിയാണ് ഉൽപ്പന്നത്തെ പരിചയപ്പെടുത്തുന്നത്
എന്ന് വ്യക്തമാക്കുന്ന രീതിയിൽ പരസ്യത്തിന് അടിവശത്ത് എഴുതിക്കാണിക്കണമെന്നും ഉത്തരവിലുണ്ട്.

ഷിബു കൂട്ടുംവാതുക്കൾ