EBM News Malayalam

യുഎന്‍എ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണം : ഹൈക്കോടതി

കൊച്ചി: യുഎന്‍എ അഴിമതിക്കേസില്‍ കേസ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ആരോപണ വിധേയനായ ജാസ്മിന്‍ ഷാ നല്‍കിയ ഹര്‍ജി പരിഗണിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.

അതിനായി ഹൈക്കോടതി ക്രൈം എഡിജിപിയ്ക്കാണ് നിര്‍ദേശം നല്‍കിയത്. നഴ്സുമാരില്‍ നിന്നും പിരിച്ച മൂന്നരക്കോടി തട്ടിയെന്നാണ് ആരോപണം. ഇത് വന്‍ വിവാദമാണ് ഉയര്‍ത്തിയത്.

നഴ്സുമാരില്‍ നിന്നും പിരിച്ച മാസവരിസംഖ്യ ഉള്‍പ്പെടെയുള്ള തുക ഭാരവാഹികള്‍ തട്ടിയെടുത്ത് എന്നാരോപിച്ച് മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കുകയും മാസവരി ഇനത്തിലും സമരങ്ങള്‍ക്ക് സംഭാവനയായും പിരിഞ്ഞു കിട്ടിയ തുക മുഴുവനും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ചെലവിട്ടു എന്നും പലരുടേയും അക്കൗണ്ടുകളിലേക്ക് വകമാറ്റിയെന്നും ഇനി അതില്‍ എട്ടു ലക്ഷം രൂപ മാത്രമേ ബാക്കിയുള്ളെന്നും സിബി പറഞ്ഞിരുന്നു.

മാസവരി നല്‍കുന്ന 8000 ല്‍ പരം അംഗങ്ങളാണ് സംഘടനയിലുള്ളത്. എന്നാല്‍ ആരോപണം ഉയര്‍ന്നപ്പോള്‍ ഏതു തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നായിരുന്നു ജാസ്മിന്‍ഷാ അടക്കമുള്ളവര്‍ മറുപടി പറഞ്ഞത്.

Comments
Loading...