EBM News Malayalam

ഗോവയിലെ കോണ്‍ഗ്രസുകാര്‍ മറുകണ്ടം ചാടിയതിനെ വിമര്‍ശിച്ച് ഉല്‍പ്പല്‍ പരീക്കര്‍

പനാജി: കോണ്‍ഗ്രസുകാര്‍ പെട്ടെന്ന് ബിജെപിയുടെ ഭാഗമാകുന്ന പുതിയ രീതി ഗോവയിലെ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിക്കുമോ എന്നത് കാലം തെളിയിക്കുമെന്ന് മുന്‍ പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറിന്റെ മകന്‍ ഉല്‍പ്പല്‍ പരീക്കര്‍ പറഞ്ഞു. ഗോവയില്‍ ബിജെപിയ്ക്കുണ്ടായിരുന്ന വിശ്വാസത്തിന്റെ പാത അവസാവനിച്ചെന്ന് ഉത്പല്‍ പറഞ്ഞു.

തന്റെ പിതാവ് ഗോവയില്‍ ബിജെപിയെ നയിച്ചത് വിശ്വാസത്തിന്റെ പാതയിലൂടെയായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മരണത്തോടെ ആ വഴി തീര്‍ന്നുവെന്നും പിതാവിന്റെ വഴിയിലൂടെ പാര്‍ട്ടിയെ നയിക്കാന്‍ അവസരം കിട്ടിയാല്‍ അത് ചെയ്യുമെന്നും പല തിരിച്ചടികളുമുണ്ടായാലും വെല്ലുവിളി ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്നും ഉത്പല്‍ പറഞ്ഞു. 15 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 പേരാണ് ഇന്നലെ പാര്‍ട്ടി വിട്ടത്.

Comments
Loading...