EBM News Malayalam

ഇന്ത്യയില്‍ നിന്നും മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങള്‍ തിരികെ നല്‍കി ബ്രിട്ടന്‍

ദില്ലി: തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നും മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങള്‍ തിരികെ നല്‍കി ബ്രിട്ടന്‍. മോഷണം പോയ സീത-രാമ-ലക്ഷ്മണ വിഗ്രഹങ്ങളാണ് ഇന്ത്യയ്ക്ക് തിരികെ നല്‍കിയത്. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ അനന്തമംഗലം ശ്രീ രാജഗോപാല സ്വാമി ക്ഷേത്രത്തില്‍ നിന്ന് 1978 ല്‍ മോഷണം പോയ വിഗ്രഹങ്ങളാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പതിനഞ്ചാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തില്‍ നിന്നുള്ളതാണ് ഈ വിഗ്രഹങ്ങള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങിന് ശേഷമാണ് വിഗ്രഹങ്ങള്‍ കൈമാറിയത്. ഈ വി?ഗ്രഹങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ സന്തോഷമുണ്ടെന്ന് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗെയ്ത്രി ഇസാര്‍ കുമാര്‍ അറിയിച്ചു.

 

Comments are closed.