ദൂബായില്‍ രണ്ട് ഭാര്യമാരെയും ഒരേ വില്ലയില്‍ താമസിപ്പിച്ച് ഭര്‍ത്താവ്. കോംറോസ് ദ്വീപുകാരനായ ബിസിനസുകാരനാണ് ഭാര്യമാരെ ഒരേ വില്ലയില്‍ താമസിപ്പിച്ചത്. 37ഉം 25ഉം വയസുള്ള രണ്ട് ഭാര്യമാരും ഇറാന് സ്വദേശികളാണ്. ഇരുവരും വീട്ടമ്മമാരായിരുന്നു.വില്ലയില്‍ കഴിയുന്ന ഇരു ഭാര്യമാരും കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ സംബന്ധിച്ച് പരസ്പരം വഴക്കിടുകയും സംഭവങ്ങള്‍ ഒടുവില്‍ കോടതിയിലെത്തി.
സംഭവദിവസം വൈകുന്നേരം 6.30ഓടെ 25കാരി എത്തി തന്നെ ഭീഷണിപ്പെടുത്തിയെന്ന് 35കാരി പരാതി കൊടുത്തു. കാര്‍ പാര്‍ക്കിങ്ങില്‍ നിന്നെടുത്ത് മാറ്റിയില്ലെങ്കില്‍ കത്തിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. സംഭവ ദിവസം തന്റെ മകനും അവിടെയുണ്ടായിരുന്നു.
ഇതറിഞ്ഞ 75കാരനായ ഭര്‍ത്താവ് തന്നെ കളിയാക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തുവെന്ന് 25കാരിയും പരാതി കൊടുത്തു. ഖിസൈസ് പോലീസ് സ്റ്റേഷനില്‍ മെയ് 11നാണ് സംഭവവുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റര്‍ ചെയ്തത്. ഈ മാസം 28ന് വിധി പറയുമെന്ന് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി അറിയിച്ചു.
Comments are closed.