EBM News Malayalam

ഇറാനിയന്‍ കപ്പലിലെ രണ്ട് മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി.

മലപ്പുറം: അന്താരാഷ്ട്ര വിലക്ക് ലംഘിച്ച് സിറിയയിലേക്ക് പെട്രോളിയം ഉത്പനങ്ങള്‍ കടത്തിയെന്നാരോപിച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍ ഗ്രേസ് വണ്ണിലെ ജീവനക്കാരായിരുന്ന രണ്ട് മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി. ഗ്രേസ് വണ്ണിലെ ജൂനിയര്‍ ഓഫീസറായിരുന്ന മലപ്പുറം സ്വദേശി കെ.കെ അജ്മല്‍, കാസര്‍കോട് സ്വദേശി പ്രജിത്തുമാണ് തിരികെ നാട്ടിലെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെയാണ് അജ്മല്‍ ദുബായിലെത്തിയത്. ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് അജ്മല്‍ നാട്ടിലേക്ക് തിരിച്ചത്.

എന്നാല്‍ കാസര്‍കോട് സ്വദേശി പി പ്രജിത്ത് രണ്ട് ദിവസം മുന്‍പേ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. 2.1 മില്യന്‍ ബാരല്‍ എണ്ണയുമായി പോയിരുന്ന ഇറാനിയന്‍ കപ്പല്‍ ഗ്രേസ് 1, ജൂലായ് നാലിനാണ് ബ്രിട്ടന്‍ പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ വിലക്കു ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയി എന്നാരോപിച്ചാണ് കപ്പല്‍ പിടികൂടിയത്.പാനമയില്‍ റജിസ്റ്റര്‍ ചെയ്ത കപ്പലിന്റെ റജിസ്‌ട്രേഷന്‍ ഇറാനിലേക്കു മാറ്റാമെന്നും കപ്പലിന്റെ ലക്ഷ്യസ്ഥാനം യൂറോപ്യന്‍ യൂണിയന്‍ വിലക്കു ബാധകമാകാത്ത രാജ്യത്തേക്കു മാറ്റാമെന്നും ഇറാന്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് ജിബ്രാള്‍ട്ടര്‍ കോടതി കപ്പല്‍ വിട്ടയച്ചത്.

Comments
Loading...