EBM News Malayalam

മധ്യപ്രദേശില്‍ രാഷ്ട്രീയ നീക്കം സജീവം : ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസ് നേതാക്കള്‍ മടങ്ങിയെത്തി

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായെങ്കിലും മൂന്ന് രാജ്യസഭാ സീറ്റിലേക്ക് ഈമാസം നടക്കുന്ന തെരെഞ്ഞെടുപ്പിനു പുറമെ 24 നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ നീക്കം സജീവമാണ്. ബിജെപിയിലേക്ക് പോയ മുന്‍ മന്ത്രി ബാലേന്ദു ശുക്ല, ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ മടങ്ങിയെത്തി. കൂടാതെ ബിജെപിയിലേക്ക് പോയ സേവാദള്‍ മുന്‍ അധ്യക്ഷന്‍ സത്യേന്ദ്ര യാദവ് എന്നിവരാണ് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയത്.

ബിജെപിയില്‍ സിന്ധ്യ ശ്വാസം മുട്ടി നില്‍ക്കുകയാണെന്നും വൈകാതെ കോണ്‍ഗ്രസില്‍ തിരിച്ചെത്തും എന്നും ഭോപ്പാലിലെ പിസിസി ആസ്ഥാനത്ത് വെച്ച് അംഗത്വം സ്വീകരിച്ച ശേഷം സത്യേന്ദ്ര യാദവ് അറിയിച്ചു. അതേസമയം ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ് റാവു സിന്ധ്യയുടെ അടുത്ത അനുയായി ആയിരുന്ന ബാലേന്ദു ശുക്ല 2009 ലാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഗ്വാളിയോര്‍ ചമ്പല്‍ മേഖലയില്‍ സ്വാധീനമുള്ള ബാലേന്ദു ശുക്ലയുടെ മടങ്ങി വരവ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭാ വികസനം നീട്ടികൊണ്ടുപോകുന്നതിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും സിന്ധ്യക്ക് എതിര്‍പ്പുണ്ട്. പാര്‍ട്ടിയില്‍ ചേരുന്ന വേളയില്‍ നല്‍കിയ വാക്കു ബിജെപി പാലിച്ചിട്ടില്ലെന്നാണ് സിന്ധ്യ ക്യാമ്പിന്റെ ആരോപണം.

Comments are closed.