EBM News Malayalam

മോഹന്‍ലാലിനെതിരെയുള്ള പ്രചരണം വ്യാജം

‘അമ്മ’ വാര്‍ഷിക ജനറല്‍ ബോഡി വേദിയില്‍ വച്ച് അംഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്ന ഒരു മുതിര്‍ന്ന ഫോട്ടോഗ്രാഫറോട് മുന്‍പില്‍ വച്ച കേക്കില്‍ ചാരി നില്‍ക്കരുതെന്ന്് മോഹന്‍ലാല്‍ പറയുന്നതിനെ മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായെന്ന രീതിയില്‍ പ്രചരിച്ചിരുന്നു.

മോഹന്‍ലാല്‍ അലോസരത്തോടെ പെരുമാറുന്നുവെന്ന തോന്നല്‍ ഉളവാക്കുന്ന വീഡിയോയില്‍ അദ്ദേഹത്തിന്റെ ശബ്ദം ഉണ്ടായിരുന്നില്ല. അന്ന് നടന്ന വാര്‍ത്താസമ്മേളനത്തിന് ശേഷവും ചോദ്യങ്ങളുമായി വിടാതെ കൂടിയ മാധ്യമപ്രവര്‍ത്തകനെ മോഹന്‍ലാല്‍ ശകാരിയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതെന്ന നിലയിലായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ ശബ്ദം ഉള്‍പ്പെടെയുള്ള വീഡിയോ പുറത്തെത്തിയതോടെയാണ് പ്രചരണം വ്യാജമെന്ന് തെളിഞ്ഞത്.

Comments
Loading...