EBM News Malayalam

നവരാത്രി പൂജയ്ക്ക് ശേഷം വിഗ്രഹങ്ങളുടെ മടക്കയാത്ര ഇന്ന്

തിരുവനന്തപുരം : നവരാത്രി പൂജയ്ക്ക് ശേഷം വിഗ്രഹങ്ങളുടെ മടക്കയാത്ര ഇന്ന്. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ നിന്നും ആര്യശാല ചെത്തിട്ട ക്ഷേത്രങ്ങളിൽ നിന്നുമാണ് വിഗ്രഹങ്ങൾ മടക്കയാത്ര ആരംഭിക്കുന്നത്. രാവിലെ എട്ടിന് സരസ്വതി വിഗ്രഹത്തെ കിള്ളിപ്പാലത്തേക്ക് എഴുന്നള്ളിക്കും. അവിടെ വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളെ എത്തിച്ചതിനുശേഷം മൂന്ന് വിഗ്രഹങ്ങളും സംഗമിച്ചുള്ള യാത്ര തുടങ്ങും.

വിഗ്രഹങ്ങൾ കൊണ്ടുവന്നതിന് സമാനമായി ചെറിയ തട്ടുവാഹനങ്ങളിലാണ് എഴുന്നള്ളിക്കുന്നത്. സ്വീകരണം തട്ടപൂജ എന്നിവ ഒഴിവാക്കും കിള്ളിപ്പാലത്ത് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകും. ബുധനാഴ്ച നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ഇറക്കിപ്പൂജ. വ്യാഴാഴ്ച രാവിലെ നെയ്യാറ്റിൻകരയിൽ നിന്നു പുറപ്പെടുന്ന വിഗ്രഹങ്ങളെ ഉച്ചയോടെ കുഴിത്തുറ മഹാദേവക്ഷേത്രത്തിലെത്തിക്കും വെള്ളിയാഴ്ച രാവിലെ കുഴിത്തുറയിൽനിന്നു പുറപ്പെടുന്ന വിഗ്രഹയാത്ര വൈകീട്ട് പദ്മനാഭപുരത്തെത്തും.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.