EBM News Malayalam

സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ട്രയംഫ്

സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ട്രയംഫ് മോട്ടോര്‍സൈക്കിള്‍. 16.95 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. അപ്ഡേറ്റ് ചെയ്ത ഡിസൈനും സ്‌റ്റൈലിംഗും ഒപ്പം നിരവധി പുതിയ സവിശേഷതകളും ഫീച്ചറുകളും പുതിയ മോട്ടോര്‍സൈക്കിളില്‍ ലഭ്യമാണ്. 2021 സ്പീഡ് ട്രിപ്പിള്‍ 1200 RS-നെ ആഗോളതലത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കമ്പനി പുറത്തിറക്കിയത്.

പുതിയ സ്പീഡ് ട്രിപ്പിളിനുള്ള ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കമ്പനി അറിയിച്ചു. 2021 ട്രയംഫ് സ്പീഡ് ട്രിപ്പിള്‍ 1200 RS ഇപ്പോള്‍ റോഡ്സ്റ്റര്‍ സീരീസിലെ ബ്രാന്‍ഡിന്റെ മുന്‍നിര മോഡലാണ്.

മുമ്പത്തെപ്പോലെ പുതിയ സ്പീഡ് ട്രിപ്പിള്‍ അതിന്റെ ചെറിയ മോഡലായി സ്ട്രീറ്റ് ട്രിപ്പിള്‍ RS-ന് മുകളിലായി സ്ഥാപിക്കും ഈ മോഡല്‍ കഴിഞ്ഞ വര്‍ഷം വില്‍പ്പനയ്ക്കെത്തിയിരുന്നു.

പുതിയ സ്പീഡ് ട്രിപ്പിള്‍ 1200 RS-ന് ഒരു പുതിയ അലുമിനിയം ചേസിസാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് പഴയ മോഡലിനെ അപേക്ഷിച്ച് മോട്ടോര്‍സൈക്കിളിന്റെ ഭാരം 10 കിലോഗ്രാം വരെ കുറയ്ക്കുന്നു. 2021 സ്പീഡ് ട്രിപ്പിളിന് 198 കിലോയാണ് ഭാരം.

രൂപകല്‍പ്പനയുടെ അടിസ്ഥാനത്തില്‍ ട്രയംഫ് മോട്ടോര്‍സൈക്കിളും അപ്ഡേറ്റുചെയ്തു. 2021 സ്പീഡ് ട്രിപ്പിള്‍ ഇപ്പോള്‍ കൂടുതല്‍ ആക്രമണാത്മക സ്‌റ്റൈലിംഗുമായി വരുന്നു, കുറഞ്ഞ ബോഡി വര്‍ക്ക്, പുതിയ ‘RS’ ഗ്രാഫിക്‌സുള്ള ഇന്ധന ടാങ്ക്, എക്സ്പോസ്ഡ് ഫ്രെയിം എന്നിവയെല്ലാം ബൈക്കിന്റെ സവിശേഷതയാണ്.

ഷാര്‍പ്പ്-ലുക്കിംഗ് ബെല്ലി പാന്‍, റിയര്‍ സീറ്റ് കൗള്‍, കാര്‍ബണ്‍-ഫൈബര്‍ ഫ്രണ്ട് ഫെന്‍ഡര്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകളോടുകൂടിയ കോംപാക്ട് റിയര്‍ സെക്ഷന്‍ എന്നിവയും മോട്ടോര്‍സൈക്കിളിലെ മറ്റ് ഘടകങ്ങളാണ്.

സഫയര്‍ ബ്ലാക്ക്, മാറ്റ് സില്‍വര്‍ ഐസ് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകള്‍ ഉപയോഗിച്ച് ഡിസൈന്‍ കൂടുതല്‍ മനോഹരമാക്കാനും ബ്രാന്‍ഡിന് സാധിച്ചു. സ്പീഡ് ട്രിപ്പിള്‍ 1200 RS നിരവധി സവിശേഷതകളും ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളും കൊണ്ടും സമ്പന്നമാണ്.

‘മൈട്രയംഫ്’ കണക്റ്റുചെയ്ത സാങ്കേതികവിദ്യ, പുതിയ സ്വിച്ച് ഗിയര്‍, കീലെസ് ഇഗ്‌നിഷന്‍, സംയോജിത ഗോ പ്രോ നിയന്ത്രണങ്ങള്‍ എന്നിവയുള്ള 5 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും പുതിയ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഇലക്ട്രോണിക്‌സ് എയ്ഡുകളില്‍ 6-ആക്‌സിസ് IMU, കോര്‍ണറിംഗ് എബിഎസ്, ലോഞ്ച് നിയന്ത്രണം, ട്രാക്ഷന്‍ കണ്‍ട്രോള്‍, അഞ്ച് റൈഡിംഗ് മോഡുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

1160 സിസി ത്രീ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 10,750 rpm-ല്‍ 178 bhp കരുത്തും 9,000 rpm-ല്‍ 125 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്തിട്ടുണ്ട്.

മറ്റ് മെക്കാനിക്കല്‍ ഫീച്ചറുകളിലേക്ക് വന്നാല്‍ ഓഹ്ലിന്‍സ് ഫ്രണ്ട്, റിയര്‍ സസ്പെന്‍ഷന്‍ എന്നിവ ഉള്‍പ്പെടുന്നു. മുന്‍വശത്ത് 43 mm നിക്‌സ് 30 അപ്പ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ TTX36 മോണോ-ഷോക്ക് സജ്ജീകരണവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് സസ്പെന്‍ഷന്‍ സജ്ജീകരണങ്ങളും പൂര്‍ണ്ണ-ക്രമീകരണക്ഷമതയോടെ വരുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.