EBM News Malayalam

ടൊയോട്ട ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്പോര്‍ടിവോ ഉടന്‍ വരുന്നു

2019 ടൊയോട്ട ഫോർച്യൂണർ ടിആർഡി സ്‌പോർടിവോ സെപ്റ്റംബർ 12 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ആദ്യതലമുറ വാഹനത്തെപോലെ തന്നെ രണ്ടാം തലമുറ ഫോര്‍ച്യൂണറും ഏറെ ശ്രദ്ധ നേടിയിരുന്നു.

ടൊയോട്ടയുടെ ഒരു ഉപസ്ഥാപനമാണ് ടിആർഡി. ട്യൂണിംഗ് വികസിപ്പിക്കുന്നതിലും ലോകമെമ്പാടുമുള്ള ടൊയോട്ട കാറുകൾ പരിഷ്കരിക്കുന്നതിലുമാണ് ടിആർഡി പ്രത്യേക ശ്രദ്ധ ചെലുത്തുന്നത്. ഫോർച്യൂണർ ടിആർഡി സ്‌പോർടിവോ ഇന്ത്യക്കായി വികസിപ്പിച്ചെടുത്തതാണെങ്കിലും എഞ്ചിനിൽ ഒരു മാറ്റവും കമ്പനി വരുത്തിയിട്ടില്ല.

പഴയ മോഡലിൽ നിന്നും ചെറിയ കോസ്മെറ്റിക്ക് പരിഷ്ക്കരണങ്ങൾ മാത്രമാണ് പുതിയ പതിപ്പിൽ വരുത്തിയിരിക്കുന്നത്. പുതിയ തലമുറ ടൊയോട്ട ഫോർച്യൂണർ ടിആർഡി സ്‌പോർടിവോ ഇതിനകം തായ്‌ലൻഡിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. എന്നാൽ രൂപകൽപ്പനയിൽ അൽപം വ്യത്യാസം വരുത്തിയാകും വാഹനം ഇന്ത്യൻ വിപണിയിലെത്തുക.

2.8 ലിറ്റർ നാല് സിലിണ്ടർ ബിഎസ്-VI ഡീസൽ എഞ്ചിനാണ് ഫോർച്യൂണർ ടിആർഡി സ്‌പോർടിവോയിൽ ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. ഇത് 174 bhp കരുത്തും 450 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാകും സ്‌പോർടിവോ മോഡലിൽ വാഗ്ദാനം ചെയ്യുക. മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ വാഹനത്തിന് ഉണ്ടാവാൻ സാധ്യതയില്ല.

അതുപോലെ തന്നെ ഫോർച്യൂണർ സ്‌പോർടിവോയ്‌ക്കൊപ്പം 4×2 വീൽ ഡ്രൈവ് മാത്രമായിരിക്കും ലഭിക്കുക. അതിനർത്ഥം ടിആർഡി ഫോർച്യൂണറിൽ നിന്ന് 4×4 ഓപ്ഷൻ ഒഴിവാക്കിയേക്കുമെന്നാണ് സൂചന.

ഇതിനർത്ഥം 2019 ടൊയോട്ട ഫോർച്യൂണർ ടിആർഡി സ്‌പോർടിവോയ്ക്ക് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനോടു കൂടിയ 4 × 2 പതിപ്പ് മാത്രമേ ഉണ്ടാകൂ എന്നാണ്. കൂടാതെ പെട്രോൾ എഞ്ചിനും വാഹനത്തിന് ഉണ്ടാകില്ല. പേൾ വൈറ്റ് കളറിനൊപ്പം ഡ്യുവൽ ടോൺ ബ്ലാക്ക് റൂഫിന്റെ ഡ്യുവൽ ടോൺ കളർ ഓപ്ഷൻ ടൊയോട്ട വാഗ്ദാനം ചെയ്യും.

Comments
Loading...