EBM News Malayalam

ടൊയോട്ട ഫോര്‍ച്യൂണര്‍ വിപണിയില്‍

ഇന്ത്യന്‍ വാഹന വിപണി മാന്ദ്യം നേരിടുമ്പോഴും പുതുതലമുറയില്‍പെട്ട ഫോര്‍ച്യൂണര്‍ 1,000 യൂണിറ്റിന് മുകളില്‍ വില്‍പ്പന നടത്തുന്നുണ്ട്. ഏകദേശം 2,000 യൂണിറ്റുകള്‍ക്ക് അടുത്ത് ഫോര്‍ച്യൂണറിന്റെ വില്‍പ്പന നടത്തിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. വാഹനം ഇത്രയധികം ജനപ്രിയമാകാനുണ്ടായ കാരണങ്ങള്‍ ഇവയൊക്കെയാണ്.

കാറിന്റെ റീസെയില്‍ വാല്യുവില്‍ ഇടിവുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമാവുകയാണ് ടൊയോട്ടയുടെ വാഹനങ്ങള്‍. 28 ലക്ഷം രൂപ മുതല്‍ 34 ലക്ഷം രൂപ വരെയാണ് പുതിയ ഫോര്‍ച്യൂണറിന്റെ എക്‌സ്‌ഷോറൂം വില.

ആഗോളതലത്തില്‍ തന്നെ കുറഞ്ഞ പരിപാലനചെലവിന് പേരുകേട്ടതാണ് ടൊയോട്ട ബ്രാന്‍ഡാണ് ടൊയോട്ട. ഫോര്‍ച്യൂണറും അതില്‍ നിന്ന് വ്യത്യസ്തമല്ല. ഇക്കാര്യം ഇന്ത്യയിലും ബ്രാന്‍ഡിനെ ജനപ്രിയമാക്കുന്നു. വാഹനത്തിന്റെ ദൈര്‍ഘ്യമേറിയ സര്‍വ്വീസ് ഇടവേളകളും കുറഞ്ഞ സര്‍വ്വീസ് ചാര്‍ജും ഉടമസ്ഥന്റെ വാഹനത്തിന്‍ മേലുള്ള ചെലവ് ഗണ്യമായി കുറക്കുന്നു.

എല്ലാത്തരം ഉപഭോക്താക്കളഉടേയും ആവശ്യത്തിന് അനുയോജ്യമായ നിരവധി വകഭേദങ്ങള്‍ ഫോര്‍ച്യൂണറില്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ എഞ്ചിനും വാഹനത്തിന് ലഭിക്കുന്നുണ്ട്. ഇത് 4×2 മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഡീസല്‍ പതിപ്പ് 4×2, 4×4 എന്നീ രണ്ട് ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ മാനുവല്‍, ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും തെരഞ്ഞെടുക്കാന്‍ സാധിക്കും.

ആഗോളതലത്തില്‍ പ്രശംസ നേടിയ ജിഡി സീരീസ് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് പുതിയ ടൊടോട്ട ഫോര്‍ച്യൂണറിന് കരുത്ത് പകരുന്നത്. 2015 ലാണ് ജിഡി സീരീസ് എഞ്ചിനുകള്‍ അവതരിപ്പിച്ചത്. വളരെ കാര്യക്ഷമമാക്കുന്ന നിരവധി പരിഷ്‌ക്കരണങ്ങളും എഞ്ചിന് ലഭിച്ചിട്ടുണ്ട്.

പുതിയ ജിഡി സീരീസ് എഞ്ചിനുകള്‍ ESTEC സാങ്കേതികവിദ്യയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഇന്ധനക്ഷമത വര്‍ധിക്കാന്‍ സഹായിക്കുന്നു. 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഫോര്‍ച്യൂണര്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് 174.5 bhp കരുത്തില്‍ 420 Nm torque ഉത്പാദിപ്പിക്കും. ARAI പ്രകാരം ഓട്ടോമാറ്റിക്ക് പതിപ്പില്‍ ലിറ്ററിന് 15.04 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭിക്കും. മാനുവല്‍ മോഡലിന് 14.24 കിലോമീറ്ററും ലഭിക്കും.

Comments
Loading...