EBM News Malayalam

ടൊവീനോയുടെ പൊലീസ് ചിത്രം ‘കല്‍ക്കി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു

85,683

യുവനടന്‍ ടൊവീനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ‘കല്‍ക്കി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിന്‍റെ പൂജ ചിത്രങ്ങള്‍ ടൊവീനോ തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘എസ്ര’യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാകും ‘കല്‍ക്കി’. ചിത്രം ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കുമെന്നാണ് കരുതുന്നത്. ചിത്രത്തിന്‍റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.