EBM News Malayalam

മാസങ്ങൾ നീണ്ട നാടകങ്ങൾക്ക് വിരാമം: തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം

അജ്‌മാ​ൻ: തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രാ​യ ചെ​ക്ക് കേ​സ് അ​ജ്മാ​ൻ കോ​ട​തി ത​ള്ളി. ഹ​ർ​ജി​ക്കാ​ര​നാ​യ നാ​സി​ലി​നു മ​തി​യാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും തെളിവുകളിൽ വി​ശ്വാ​സ്യ​ത​യി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. തു​ഷാ​റി​ന്‍റെ പാ​സ്പോ​ർ​ട്ടും കോ​ട​തി തി​രി​ച്ചു ന​ൽ​കി. തി​ങ്ക​ളാ​ഴ്ച ത​ന്നെ തു​ഷാ​ർ നാ​ട്ടി​ലേ​ക്കു തി​രി​ച്ചു പോ​വു​മെ​ന്നാ​ണു ലഭിക്കുന്ന വിവരങ്ങൾ.
ഒരു മാസം നീണ്ട നാടകങ്ങൾക്ക് ആണ് തുഷാറിന്റ മോചനത്തിലൂടെ വിരാമം ആയത്.
തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ 12 വ​ർ​ഷം മു​ൻ​പ് ദു​ബാ​യി​ൽ പ്ര​വ​ർ​ത്തി​ച്ചിരുന്ന ബോ​യിം​ഗ് ക​ണ്‍​സ്ട്ര​ക്ഷ​ൻ കമ്പനിയുടെ സബ് കൊണ്ട്രാക്ടർ ആയിരുന്നു നാ​സി​ൽ അ​ബ്ദു​ള്ള. ക​രാ​ർ ജോ​ലി ചെ​യ്ത വ​ക​യി​ൽ 90 ല​ക്ഷം ദി​ർ​ഹം കി​ട്ടാ​നു​ണ്ടെ​ന്നാ​യി​രു​ന്നു പ​രാ​തി.
ചെ​ക്കി​ലെ മു​ഴു​വ​ൻ പ​ണ​വും കി​ട്ടി​യാ​ലേ പ​രാ​തി പി​ൻ​വ​ലി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു നാ​സി​ൽ. സു​ഹൃ​ത്താ​യ യു​എ​ഇ പൗ​ര​ന്‍റെ പാ​സ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വു നേ​ടാ​ൻ തു​ഷാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​രു​ന്നി​ല്ല.
നാ​സി​ൽ അ​ബ്ദു​ള്ള​യു​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണു ദു​ബാ​യ് കോ​ട​തി​യി​ൽ സി​വി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യു​ന്ന​ത്. യു​എ​ഇ​യി​ൽ കേ​സ് കൊ​ടു​ക്കാ​ൻ നാ​സി​ൽ അ​ബ്ദു​ള്ള മ​റ്റൊ​രാ​ളി​ൽ​നി​ന്നു പണം നൽകി ചെ​ക്ക് സം​ഘ​ടി​പ്പി​ച്ചു എ​ന്ന ത​ര​ത്തി​ലാ​ണു സുഹൃത്തിനോട് ശ​ബ്ദ​രേ​ഖ​യി​ൽ പറഞ്ഞത്, പ​രാ​തി​ക്കാ​ര​നാ​യ നാ​സി​ൽ അ​ബ്ദു​ള്ള അ​ജ്മാ​ൻ കോടതിക്ക് പുറമെ ദു​ബാ​യ് കോ​ട​തി​യി​ലും തു​ഷാ​റി​നെ​തി​രേ സി​വി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്.

ഷിബു വഞ്ചിയിൽ

Comments
Loading...