EBM News Malayalam

വിമതനീക്കം ശക്തമാക്കിയ സുഭാഷ് വാസുവിനെ എത്രയും വേഗം പുറത്താക്കാന്‍ നീക്കം

ചേര്‍ത്തല: വിമതനീക്കം ശക്തമാക്കിയ ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണ് ഔദ്യോഗിക വിഭാഗം. സാമ്പത്തിക തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സുഭാഷ് വാസുവിനെ പുറത്താക്കാനുള്ള പ്രമേയങ്ങള്‍, ബിഡിജെഎസ് ജില്ലാ കമ്മിറ്റികള്‍ പാസാക്കിയിരുന്നു.

തുടര്‍ന്ന് 15 ന് ചേര്‍ത്തലയില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ പ്രമേയം ചര്‍ച്ച ചെയ്യും. തൊട്ടടുത്ത ദിവസം വീണ്ടും കൗണ്‍സില്‍ കൂടി പുറത്താക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്‍ താനാണെന്നും തന്നെ പുറത്താക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് അധികാരമില്ലെന്നും സുഭാഷ് വാസു പ്രതികരിച്ചിരുന്നു.

അതേസമയം എസ്എന്‍ഡിപിയുടെ മാവേലിക്കര യൂണിയന്‍ ഓഫീസില്‍ നിന്ന് 60 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം സുഭാഷ് വാസുവും കൂട്ടരും മോഷ്ടിച്ചെന്ന്് യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും അഡ്മിനിസ്‌ട്രേറ്റര്‍ കത്ത് നല്‍കി. അതേസമയം ഈ മാസം 16 മുതല്‍ തുടര്‍ച്ചയായ വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് സുഭാഷ് വാസു അറിയിച്ചു.

Comments are closed.