EBM News Malayalam

തലസ്ഥാന നഗരസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിൽ

തിരുവനന്തപുരം : തലസ്ഥാന നഗരസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക അന്തിമഘട്ടത്തില്‍. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം നഗരസഭാ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷ 100 സീറ്റുകളില്‍ 35 സീറ്റ് വിജയിച്ചു. ബിജെപി മുഖ്യ പ്രതിപക്ഷമായി മാറിയിരുന്നു. നിലവില്‍ ഇപ്പോള്‍ ഓരോ വാര്‍ഡിലും മൂന്ന് പേരsങ്ങുന്ന സാധ്യതാ പട്ടികയാണ് തയാറായിക്കഴിഞ്ഞു. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച നാളെ പൂര്‍ത്തിയാകും. ഇതിന് ശേഷം ജില്ലാ കോര്‍ കമ്മിറ്റി ചേര്‍ന്ന് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക രൂപികരിക്കും.

ജനറല്‍ സീറ്റായി മാറിയ പെരുന്താന്നിയിലും സിറ്റിംഗ് കൗണ്‍സിലര്‍ ചിഞ്ചുവിനെയാണ് പരിഗണിക്കുന്നത്. എന്നാല്‍ മുന്‍ കൗണ്‍സിലര്‍ സുശോഭ തമ്പിയുടെ മകന്‍ രതീഷ് തമ്പിയെ മത്സരിപ്പിക്കണമെന്നും ആവശ്യമുണ്ട്. എന്നാല്‍ നിലവിലെ വനിതാ കൗണ്‍സിലര്‍മാര്‍ മത്സരിച്ച വാര്‍ഡുകള്‍ ജനറല്‍ വാര്‍ഡായതാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചെറിയ തലവേദനയാകുന്നത്. കരിക്കകം വാര്‍ഡില്‍ നിലവിലെ കൗണ്‍സിലര്‍ ഹിമ സിജിക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. എന്നാല്‍ വനിതാ സംവരണം മാറി ജനറല്‍ സീറ്റായതോടെ ഇവിടെ ശിവലാലിനെ മത്സരപ്പിക്കാനും ശ്രമമുണ്ട്.

നിലവിലെ വനിതാ കൗണ്‍സിലര്‍മാരായ ശ്രീജ മധു , സിമി ജ്യോതിഷ് എന്നിവരും മത്സരിക്കും. ശ്രീജ ജഗതിയിലും സിമി സംവരണ വാര്‍ഡായ ചാലയിലും മത്സരിക്കും. ഇരുവര്‍ക്കുമാണ് മേയര്‍ സ്ഥാനാര്‍ത്ഥി പരിഗണന. പാപ്പനം കോട് സിറ്റിംഗ് കൗണ്‍സിലറായ ആശാനാഥും മത്സരിക്കും.

അതേസമയം പട്ടം വാര്‍ഡില്‍ എന്‍ എസ് എസ് ഭാരവാഹിയായ സന്തോഷിനെയാണ് പരിഗണിക്കുന്നത്. ശ്രീവരാഹത്തും നിലവിലെ കൗണ്‍സിലര്‍ മിനിക്കാണ് സാധ്യത. എന്നാല്‍ ഇവിടെ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി സജിയെയും പരിഗണിക്കുന്നുണ്ട്. ശ്രീകണ്‌ഠേശ്വരം വാര്‍ഡില്‍ നിലവിലെ കൗണ്‍സിലര്‍മായ ഭര്‍ത്താവും മുന്‍ കൗണ്‍സിലറുമായ രാജേന്ദ്രനെ നിര്‍ത്താനാണ് നീക്കം. എന്നാല്‍ പ്രാദേശിക തലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അഡ്വ. മുരളിയെ മത്സരിപ്പിക്കണമെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.