EBM News Malayalam

കഞ്ചാവുമായി പോലീസിൻ്റെ കസ്റ്റഡിയിലായ യുവാവ് ഓടി രക്ഷപ്പെട്ട ശേഷം വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യ ചെയ്തു

എറണാകുളം : കഞ്ചാവുമായി പോലീസിൻ്റെ കസ്റ്റഡിയിലായ യുവാവ് ഓടി രക്ഷപ്പെട്ട ശേഷം വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യ ചെയ്തു. എറണാകുളം അംബ്ദേകർ സ്റ്റേഡിയത്തിന് സമീപമുള്ള വൈദ്യുതി പോസ്റ്റിൽ കയറിയാണ് യുവാവ് ലൈനിൽ തലവെച്ച് ആത്മഹത്യ ചെയ്തത് .ഒറ്റപ്പാലം പാലപ്പുറം കുളപ്പുള്ളിപ്പറമ്പിൽ കെ.പി രഞ്ജിത്ത് (26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെയാണ് എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിന് സമീപത്താണ് സംഭവം.

നാല് കിലോയോളം കഞ്ചാവുമായി പിടിയിലായ രഞ്ജിത്തിനെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി സ്റ്റേഡിയത്തിനകത്തെ റോഡിൽ കൊണ്ടുവന്നു.ഇതിനിടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പ്രതി സ്റ്റേഡിയത്തിൻ്റെ പടവുകളിലേക്ക് ഓടിക്കയറി. തുടർന്ന് താഴേക്ക് ചാടുകയായിരുന്നു. ഇവിടെ നിന്ന് ചാടിരക്ഷപ്പെട്ട രഞ്ജിത്തിനെ പോലീസ് വളഞ്ഞു. ഇതോടെ വെപ്രാളത്തിൽ സമീപത്തെ പോസ്റ്റിലേക്ക് വലിഞ്ഞുകയറിയ രഞ്ജിത്ത് കൈവിട്ട് ലൈൻ കമ്പിക്ക് മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ്‌ പറഞ്ഞു.

നിലവിൽ രഞ്ജിത്തിൻ്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കസ്റ്റഡിയിലിരിക്കെ പ്രതി രക്ഷപ്പെട്ടതടക്കമുള്ള സംഭവത്തിലും അസ്വാഭാവിക മരണത്തിലും സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments are closed.