EBM News Malayalam

കൊവിഡ് രണ്ടാംഘട്ട വ്യാപനം തടയാന്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ആലോചിച്ചുകൂടെയെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാംഘട്ട വ്യാപനം തടയാന്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ആലോചിച്ചുകൂടെയെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിന്റെ വാദത്തിനിടെയാണ് കോടതി ഇങ്ങനെ ചോദിച്ചത്. തിരിച്ചറിയല്‍ കാര്‍ഡുകളില്ല എന്ന കാരണത്താല്‍ ഒരു രോഗ ബാധിതനും സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണപ്രദേശങ്ങളിലോ ആവശ്യമായ ചികിത്സയോ മ‌റ്റ് സഹായമോ മ‌റ്റ് സഹായമോ നല്‍കാതിരിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

കൊവിഡ് രോഗികള്‍ക്ക് ആശുപത്രിയില്‍ സുഗമമായ പ്രവേശനം ലഭിക്കുന്നതിനും മരുന്നുകള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഒരു ദേശീയ നയം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

Comments are closed.