EBM News Malayalam

ഓഹരി സൂചികയില്‍ നഷ്ടം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍തന്നെ ഓഹരി സൂചികയില്‍ നഷ്ടം. സെന്‍സെക്‌സ് 139 പോയന്റ് നഷ്ടത്തില്‍ 36407ലും നിഫ്റ്റി 54 പോയന്റ് താഴ്ന്ന് 10889ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 448 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 955 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്ത്യ ബുള്‍സ് ഹൗസിങ്, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, യെസ് ബാങ്ക്, അദാനി പോര്‍ട്‌സ്, ഐഒസി, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീല്‍, സിപ്ല, ടെക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, വിപ്രോ, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

Comments
Loading...