EBM News Malayalam

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ കുത്തിവെയ്പ് നാളെ മുതൽ ആരംഭിയ്ക്കും

ന്യൂഡൽഹി : രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ കുത്തിവെയ്പ് നാളെ മുതൽ ആരംഭിയ്ക്കും. 60 വയസ് പിന്നിട്ടവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതരായവർക്കു മാണ് കുത്തിവെയ്പ് നടത്തുന്നത്. ഇതിനായി പുതിയ മാർഗ രേഖ കേന്ദ്രം ഇന്ന് പുറത്തിറക്കിയേക്കും.

അതേസമയം കുത്തിവെയ്പിനുള്ള രജിസ്ട്രേഷൻ സംബന്ധിച്ച് ആരോഗ്യ മന്ത്രാലം മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യ സേതു ആപ്പിലൂടെയോ കോവിൻ ആപ്പിലൂടെയോ സ്വന്തമായോ രജിസ്റ്റർ ചെയ്യാം . വാക്സിൻ കേന്ദ്രത്തിൽ നേരിട്ട് ചെന്ന് രജിസ്റ്റർ ചെയ്യാമെന്നതാണ് രണ്ടാമത്തെ രീതി. ആശ വർക്കർമാരുടെയും മറ്റ് രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകർ വഴിയും രജിസ്റ്റർ ചെയ്യാനാകും രീതിയിൽ മൂന്ന് തരത്തിൽ തിരിച്ചിട്ടുണ്ട്. കൂടാതെ കുത്തിവെയ്പിനെത്തുന്നവർ തിരിച്ചറിയൽ രേഖകൾ കരുതണം.

രോഗികളായ നാല്‍പ്പത്തിയഞ്ച് വയസ്സിനും 59 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതുവരെ എഴുപത് ശതമാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് എംപാനല്‍ സ്വകാര്യ ആശുപത്രികള്‍, കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ പദ്ധതിയിലെ സ്വകാര്യ ആശുപത്രികള്‍, സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ പദ്ധതിയിലെ ആശുപത്രികള്‍ എന്നിവയിലൂടെ കുത്തിവെയ്പ് നല്‍കും.

Comments are closed.